886  1 min read

നിറചിരിയോടെ സ്‌കൂളിലേക്ക്

പുതിയ യൂണിഫോമിട്ട്, പുതുപുത്തൻ ബാഗും കുടയുമായി സ്‌കൂളിലെത്തുക എന്നതാവും ഏതൊരു കുട്ടിയുടെയും സ്‌കൂൾ തുറക്കുമ്പോളുള്ള സ്വപ്നം. കുട്ടികൾ ക്ലാസ്മുറികളിലേക്ക് മടങ്ങിവരാനും കൂട്ടുകാരുമായി വീണ്ടും ഒന്നിക്കാനും ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. സ്‌കൂൾ തുറക്കുക എന്നാൽ പഠനം മാത്രമല്ല, പുതിയ ഗെയിംസ്, സാഹസികതകൾ, ട്യൂഷൻ, പാഠ്യേതര പരിപാടികൾ..എന്തുകൊണ്ടും സന്തോഷത്തിന്റെയും ഉല്ലാസത്തിന്റെയും രസകരമായ നാളുകൾ.
 
ഇത്തവണയാണെങ്കിൽ കേരളത്തിലെ സ്‌കൂളുകളിൽ ആദ്യദിനങ്ങൾ അക്കാദമിക് പഠനങ്ങളായിരിക്കില്ല, പൊതുപഠനമായിരിക്കും എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. പുതിയകാലത്തിന്റെ ജീവിതരീതികളിലേക്ക് കുട്ടികളെ തയ്യാറാക്കാനുള്ള സർക്കാർ തീരുമാനത്തെ തീർച്ചയായും അഭിനന്ദിക്കുകയും അധ്യാപകരും രക്ഷിതാക്കളും അതിനോട് പൂർണ്ണമായും സഹകരിക്കുകയും വേണം.
 
സ്‌കൂൾ റീ-ഓപ്പണിംഗ് രക്ഷിതാക്കളെ സംബന്ധിച്ചും സന്തോഷത്തിന്റെ സമയമാണ്. എന്നാൽ, രക്ഷിതാക്കൾക്ക് ഈ സീസൺ സന്തോഷത്തിന്റെ മാത്രമല്ല, സാമ്പത്തിക ഉത്തരവാദിത്തത്തിന്റേതും കൂടിയാണ്. യൂണിഫോം, പാഠപുസ്തകങ്ങൾ, നോട്ടുബുക്കുകൾ, സ്‌റ്റേഷനറി, ട്യൂഷൻ ഫീസ്, സ്‌കൂൾ ബസ്, പാഠ്യേതര പ്രവർത്തനങ്ങൾ അങ്ങനെ ചെലവുകൾ നിരവധിയാണ്. ഈ ചെലവുകൾ നേരിടൽ, പ്രത്യേകിച്ച് പരിമിതമായ ബജറ്റിൽ ജീവിക്കുന്ന കുടുംബങ്ങൾക്ക് ഒരു വെല്ലുവിളിയാണ്. ഒന്നിലധികം കുട്ടികളുള്ള രക്ഷിതാക്കൾക്ക് ചെലവുകൾ ഇരട്ടിയാണ്. ഇത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു. കൂടാതെ, മറ്റ് പഠനോപകരണങ്ങൾ, ലാപ്ടോപ്പുകൾ തുടങ്ങിയ സാങ്കേതിക ആവശ്യങ്ങളും, സ്‌കൂൾ യാത്രകൾ തുടങ്ങിയ അപ്രതീക്ഷിത ചെലവുകളും വേറെ. വിദ്യാഭ്യാസ ചെലവുകൾ കാലക്രമേണ ഉയർന്നുവരുന്നതായാണ് കാണുന്നത്. രക്ഷിതാക്കൾ അവരുടെ വരുമാനത്തിന്റെ ഗണ്യമായ ഒരു ഭാഗം കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസത്തിനായി ചെലവഴിക്കേണ്ടി വരുന്നു. ഈ സാമ്പത്തിക സമ്മർദ്ദം പുതിയ അധ്യയന വർഷത്തിന്റെ സന്തോഷത്തെ മങ്ങലുള്ളതാക്കുന്നു.
 
ഇത്തരം സാഹചര്യങ്ങളിൽ സാധാരണ കുടുംബങ്ങൾക്ക് ആശ്രയിക്കാവുന്ന ഏറ്റവും എളുപ്പമുള്ള വഴിയാണ് സ്വർണ്ണ വായ്പ. സ്വർണ്ണ വായ്പ രക്ഷിതാക്കളെ അവരുടെ സ്വർണ്ണാഭരണങ്ങൾ വിൽക്കാതെ തന്നെ വേഗത്തിൽ പണം സമാഹരിക്കാൻ അനുവദിക്കുന്നു. കുട്ടികൾക്ക് ഒരു കുറവും കൂടാതെ പുതിയ അധ്യയന വർഷം ആരംഭിക്കാം എന്ന പ്രതീക്ഷയാണ് ഇത് രക്ഷിതാക്കൾക്ക് നൽകുന്നത്. ഇത് കുടുംബങ്ങൾക്ക് അവരുടെ സ്വർണമൂല്യത്തിനും വരുമാന നിലയ്ക്കും അനുസരിച്ച് വായ്പ എടുക്കാനും കുറച്ച് മാസങ്ങൾ മുതൽ ഒരു വർഷം വരെ നീളുന്ന തിരിച്ചടവ് കാലാവധി പ്ലാൻ ചെയ്യാനും സഹായിക്കുന്നു.
 
 
എസ്  ബി ഗോൾഡ് ലോൺ

സ്‌കൂൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഓരോ രക്ഷിതാവിനും ടെൻഷനല്ല, സന്തോഷമാണ് ഉണ്ടാവേണ്ടത് എന്ന് ഞങ്ങൾ വിശ്വിസിക്കുന്നു. ഏതു സാമ്പത്തിക സാഹചര്യത്തിൽ നിന്നു വരുന്നവരായാലും സ്‌കൂളിലെത്തുമ്പോൾ എല്ലാ കുട്ടികൾക്കും ലഭ്യമാകുന്നത് തുല്യ അവസരങ്ങളായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനായി, സ്‌കൂൾ ഓപ്പണിംഗ് സീസണിൽ രക്ഷിതാക്കൾക്ക് ഏറ്റവും അനുയോജ്യമായ ഗോൾഡ് ലോൺ അവതരിപ്പിക്കുകയാണ് ഞങ്ങൾ.

 
ഗോൾഡ് ലോണിന്റെ പ്രത്യേകതകൾ
  • ഗ്രാമിന് ഏറ്റവും ഉയർന്ന നിരക്ക്
ഗ്രാമിന് ഏറ്റവും ഉയർന്ന നിരക്ക് വാഗ്ദാനം ചെയ്യുന്നതുവഴി കൂടുതൽ സ്വർണ്ണം പണയം വെക്കാതെ തന്നെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നു.
  • മിനിമം ഡോക്യുമെന്റേഷൻ
കുറഞ്ഞ ഡോക്യുമെന്റേഷൻ മതിയെന്നതിനാൽ സ്വർണ്ണ പണയം ഒരു അനായാസ അനുഭവമായി മാറുന്നു.
  • ആകർഷകമായ പലിശനിരക്ക്
പലിശയെക്കുറിച്ച് ടെൻഷൻ വേണ്ട, അത് വിപണിയിലെ ഏറ്റവും കുറഞ്ഞതെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു.
  • വായ്പ ഉടനടി
ഏറ്റവും ചുരുങ്ങിയ സമയത്തിൽ വായ്പ ഉറപ്പാക്കുന്നു എന്നതും ഞങ്ങളുടെ ഗോൾഡ് ലോൺ സ്‌കീമിന്റെ പ്രത്യേകതയാണ്. ജോലിത്തിരക്കിനിടയിൽ പെട്ടെന്നു വന്നുപോകാവുന്നത്ര കുറഞ്ഞ സമയം മതിയാകും ലോൺ പ്രക്രിയകൾ പൂർത്തീകരിക്കാൻ.
  • സൗകര്യപ്രദമായ തിരിച്ചടവു കാലാവധി
നിങ്ങൾക്ക് എളുപ്പവും സൗകര്യപ്രദവുമായ തിരിച്ചടവ് ഓപ്ഷനകളും കാലാവധിയും തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. മൂന്നു മാസം മുതൽ 12 മാസം വരെ തിരിച്ചടവിനായി തെരഞ്ഞെടുക്കാം.
 
കുട്ടികൾക്ക് അക്കാദമികമായും സാമൂഹികമായും വളരാൻ ആവശ്യമായ എല്ലാ ചെലവുകളും ഇതുവഴി ഉറപ്പാക്കപ്പെടുന്നു. പുതിയ പാഠപുസ്തകങ്ങൾ, യൂണിഫോം, ബാഗുകൾ, കുടകൾ, സംഗീത ക്ലാസുകൾ, കായിക പരിശീലനം, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ ഫണ്ട് ചെയ്യാൻ സ്വർണ്ണ വായ്പ രക്ഷിതാക്കൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നു. നിങ്ങളുടെ കുട്ടികളെ ആത്മവിശ്വാസത്തോടെ സ്‌കൂളുകളിലേക്ക് പറഞ്ഞുവിടാൻ കഴിയട്ടെ. സ്‌കൂളുകൾ സമത്വത്തിന്റെയും അവസരങ്ങളുടെയും ഇടങ്ങളാവട്ടെ.
 
 
 

Disclaimer: The article is for information purpose only. The views expressed in this article are personal and do not necessarily constitute the views of The South Indian Bank Ltd. or its employees. The South Indian Bank Ltd and/or the author shall not be responsible for any direct/indirect loss or liability incurred by the reader for taking any financial/non-financial decisions based on the contents and information’s in the blog article. Please consult your financial advisor or the respective field expert before making any decisions.     

உடனடி நிதித் தேவைகளைப் பூர்த்தி செய்ய தங்கநகைக் கடனைத் தேர்ந்தெடுப்பதற்கான 5 காரணங்கள்

Latest Post